അബുദാബി- മരുഭൂമിയുടെ വിരിമാറിലൂടെ ഒരു കാലത്ത് പാഞ്ഞ വിന്റേജ് വാഹനങ്ങളുടെ പ്രദര്‍ശനം അല്‍ ഹൊസനില്‍ സമാപിച്ചു. യു.എ.ഇ.യുടെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒട്ടേറെ വാഹനങ്ങളാണ് ഒരു മാസം നീണ്ട പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചത്. നാല്‍പ്പതും അന്‍പതും വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ കാണാനും ഫോട്ടോകളെടുക്കാനും നിരവധിപ്പേരാണ് അല്‍ ഹൊസനില്‍ എത്തിയത്.
അറുപതുകളിലെ യു.എ.ഇ.യിലെ മരുഭൂമികളിലൂടെയുള്ള വാഹനയാത്രകളും അപ്രതീക്ഷിത വെല്ലുവിളികളുമെല്ലാം വിശദീകരിക്കുന്ന ഫോട്ടോപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ആ കാലഘട്ടത്തിലെ സാമൂഹികാവസ്ഥ, ജനജീവിതം, പ്രകൃതി എന്നിവയെല്ലാം വരച്ചുകാട്ടുന്നതായിരുന്നു ചിത്രങ്ങള്‍. ലോകത്തിലെ എല്ലാ മുന്‍നിര ബ്രാന്‍ഡുകളുടെയും വാഹനങ്ങളുടെ പ്രധാന വിപണികളിലൊന്നാണ് യു.എ.ഇ. ലോകത്തിലെ ഏറ്റവുംപുതിയ വാഹനം യു.എ.ഇ. നിരത്തുകളില്‍ കാണാന്‍ കഴിയും.






