Sorry, you need to enable JavaScript to visit this website.

ഇതര വാഹനങ്ങളുമായി അകലം പാലിക്കണം, അബുദാബിയില്‍ നിയമം കര്‍ശനം

അബുദാബി- മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങള്‍ക്കു 15 മുതല്‍ പിടിവീഴും. നിയമലംഘകരെ കണ്ടെത്താന്‍ സ്മാര്‍ട് റഡാറുകളും ക്യാമറകളും ഒരുങ്ങി. 400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ബ്ലാക് പോയിന്റുമാണു ശിക്ഷ. സുരക്ഷിത അകലം പാലിക്കാത്ത െ്രെഡവര്‍മാര്‍ക്ക് എസ്.എം.എസ് സന്ദേശം അയക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇതവഗണിച്ചു യാത്ര തുടര്‍ന്നാല്‍ പിഴ ചുമത്തുമെന്നു സന്ദേശമെത്തും.

വാഹനമോടിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. സ്പീഡ് ട്രാക്കില്‍ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാത്തത് അപകട കാരണമാകും. മുന്നിലുള്ള വാഹനത്തിന്റെ തൊട്ടുപിന്നിലെത്തി ലൈറ്റടിച്ച് അക്ഷമ കാട്ടുന്നതും പെട്ടെന്നു ട്രാക്ക് മാറുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമുണ്ടെങ്കില്‍ മുന്നിലുള്ള വാഹനവുമായി 56 മീറ്റര്‍ അകലം പാലിക്കുന്നതാണു സുരക്ഷിതം.

 

Latest News