ജനങ്ങളെ ഭയപ്പെടുത്താനാകില്ല എന്നറിഞ്ഞതിൽ അഭിമാനം; പിറകെ ജെ.എൻ.യുവിൽ സന്ദർശനം നടത്തി ദീപിക പദുക്കോൺ

ദൽഹി- ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിയിൽ എ.ബി.വി.പി ഭീകരർ നടത്തിയ അക്രമണത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യവുമായി നടി ദീപിക പദുക്കോൺ. ഇന്ന് വൈകിട്ട് യൂണിവേഴ്‌സിറ്റിയിലെത്തിയ പദുക്കോൺ പരിക്കേറ്റ വിദ്യാർഥികൾക്കൊപ്പം ഏറെനേരം ചെലവിട്ടു. അക്രമണത്തിൽ പരിക്കേറ്റ ഐഷ ഘോഷിനോടും മറ്റു വിദ്യാർഥികളോടും ദീപിക സംസാരിച്ചു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് ദീപിക ജെ.എൻ.യുവിലെത്തിയത്. വിദ്യാർഥ യൂണിയനിലെ ഏതാനും അംഗങ്ങളോട് സംസാരിച്ച ശേഷമാണ് ദീപിക പുറത്തുപോയത്. ദീപിക പദുക്കോണിന്റെ ചിത്രങ്ങൾ ബഹിഷ്‌കരിക്കണമെന്ന് നേരത്തെ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ജനങ്ങൾ ഭയപ്പെട്ടിട്ടില്ല എന്നറിയുന്നതിൽ അഭിമാനമുണ്ടെന്ന് കഴിഞ്ഞദിവസം ദീപിക പദുക്കോൺ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജനങ്ങൾ തെരുവിലേക്ക് വരുന്നുവെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും ദീപിക വ്യക്തമാക്കിയിരുന്നു.

Latest News