കൊച്ചി- പൗരത്വനിയമത്തിനും എൻ.ആർ.സിക്കും എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വ്യത്യസ്ത രീതിയുമായി കോൺഗ്രസ് നേതാവും ഐ.എ.എസ് ഉപേക്ഷിച്ച് രാഷ്ട്രീയം സ്വീകരിച്ചയാളുമായ ഡോ. സരിൻ പി. വീടിനോട് ചേർന്നുള്ള തന്റെ നെയിം ബോർഡിൽ പരിശോധനയും നിർദ്ദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയം എന്നെഴുതിയാണ് ബോധവത്കരണം നടത്തുന്നത്. ഭാര്യ ഡോ. സൗമ്യ സരിന്റെ പേരും ബോർഡിലുണ്ട്. മെഡിക്കൽ പ്രാക്ടീഷണർ, സ്‌പെഷ്യലിസ്റ്റ് ഇൻ കോൺസ്റ്റിറ്റിയൂഷണൽ വാല്യൂസ് എന്നും ബോർഡിലുണ്ട്. ഇന്ത്യക്കാർ, സി.എ.എ പിൻവലിക്കുക, നോ എൻ.ആർ.സി എന്നും എഴുതിവെച്ചിരിക്കുന്നു. വീടിന്റെ പേര് ഹൗസ് ഓഫ് കോമൺ എന്നാണ്. എല്ലാവരുടെയും വീട്. കോൺഗ്രസിന്റെ നവീകരണം കൂടി ലക്ഷ്യമിട്ടാണ് സിവിൽ സർവീസ് ഉപേക്ഷിച്ച് സരിൻ സജീവ രാഷ്ട്രീയത്തിൽ എത്തിയത്.