ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളിൽ മലപ്പുറം ഒന്നാമത്

ന്യൂദൽഹി- ലോകത്ത് അതിവേഗം വളരുന്ന ആദ്യത്തെ പത്ത് നഗരങ്ങളിൽ ഒന്നാം സ്ഥാനം മലപ്പുറത്തിന്. ദ എക്കണോമിസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ പത്തുനഗരങ്ങളിൽ മൂന്നും കേരളത്തിലാണ്. മലപ്പുറം 44.1 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. കോഴിക്കോട് 34.5 പോയിന്റുമായി നാലും 31.1 പോയിന്റുമായി കൊല്ലം പത്താം സ്ഥാനത്തുമുണ്ട്. വിയറ്റ്‌നാമിലെ കാൻതോം രണ്ടും ചൈനയിലെ സഖ്യാൻ മൂന്നും നൈജീരിയയിലെ അബുജ അഞ്ചും ചൈനയിലെ സുഷോ, പുട്യാൻ നഗരങ്ങൾ ആറും ഏഴും സ്ഥാനത്തും ഷാർജ എട്ടും മസ്‌കത്ത് ഒൻപതും സ്ഥാനത്തുണ്ട്.
 

Latest News