ടൂറിസ്റ്റ് വീസകള്‍ അഞ്ച് വര്‍ഷത്തേക്ക് അനുവദിക്കുമെന്ന് യുഎഇ ഭരണാധികാരി

യു.എ.ഇ- യുഎഇയില്‍ ടൂറിസ്റ്റ് വീസകള്‍ അഞ്ചുവര്‍ഷത്തേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് യുഎഇ ഭരണാധികാരിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയുമായ ഷെയ്ഖ് മുഹമ്മദ്.  ട്വീറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ഇന്ന് ടൂറിസ്റ്റ് വീസകള്‍ അനുവദിക്കുന്ന സമ്പ്രദായത്തില്‍ മാറ്റം കൊണ്ടുവരികയാണ്. അഞ്ച് വര്‍ഷത്തേക്ക് വിനോദസഞ്ചാര വീസ അനുവദിക്കും. എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും വിവിധോദ്ദേശങ്ങള്‍ക്കായി ഇത് അഞ്ച് വര്‍ഷമാക്കി നല്‍കുകയാണ്' എന്നും അദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

പ്രതിവര്‍ഷം 21 മില്യണ്‍ വിനോദസഞ്ചാരികളെയാണ് രാജ്യം സ്വീകരിച്ചത്. യുഎഇ ഒരു അന്താരാഷ്ട്ര  വിനോദസഞ്ചാര കേന്ദ്രമാക്കി സ്ഥാപിച്ചെടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News