ന്യൂദല്‍ഹി- ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കിയ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കും. ജനുവരി 13നാണ് എല്ലാ ഹര്‍ജികളും പരിഗണനയ്ക്ക് എടുക്കുക. ഒന്‍പത് പേരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വാദങ്ങള്‍ പുന:പരിശോധിക്കുക. വിശ്വാസ് പ്രശ്‌നവും,യുവതികളുടെ ഭരണഘടന അനുവദിച്ചുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണോ ശബരിമലയില്‍ തുടര്‍ന്നുപോന്ന ആചാരങ്ങള്‍ എന്ന കാര്യവും വീണ്ടും പരിശോധിക്കുകയാണ് ചെയ്യുക.
2018 സെപ്തംബറിലായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായിരുന്ന ബെഞ്ച് ശബരിമല യുവതി പ്രവേശം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. എന്നാല്‍ അതിന് ശേഷം യുവതികളുടെ പ്രവേശനം സാധ്യമാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിരുന്നു. വന്‍ കോലാഹലങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍ നടന്നത്. ഈ കേസിലെ വിധി പുന:പരിശോധിക്കാന്‍ അഞ്ചംഗ ബെഞ്ചായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. അതേസമയം നിലവില്‍ കോടതി വിധിക്ക് സ്‌റ്റേ ഇല്ല.






