ചൊവ്വയിലേക്ക് യു.എ.ഇയുടെ കുതിപ്പ് ജൂലൈയില്‍

ദുബായ്- യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ ഹോപ് ജൂലൈ പകുതിയോടെ വിക്ഷേപിക്കും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ ഹോപിന്റെ ബാഹ്യഘടനയുമായി ബന്ധിപ്പിക്കുന്ന ലോഹഭാഗത്തില്‍ ശനിയാഴ്ച ഒപ്പിട്ടു. കിരീടാവകാശികളും സുപ്രീംകൗണ്‍സില്‍ അംഗങ്ങളും ഇതില്‍  പേരുകള്‍ രേഖപ്പെടുത്തി. ''പ്രത്യാശയുടെ ശക്തി, ഭൂമിയും ആകാശവും തമ്മിലുള്ള ദൂരം കുറയ്ക്കുന്നു' എന്ന ആലേഖനമാണ് ലോഹഭാഗം അലങ്കരിച്ചിരിക്കുന്നത്.
150 ലേറെ സ്വദേശി ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും ഗവേഷകരുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരിക്കും വിക്ഷേപണം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ചൊവ്വ ഭൂമിയോട് അടുത്തുവരുന്ന സമയം നോക്കിയായിരുന്നു വിക്ഷേപണം ആസൂത്രണം ചെയ്തത്.

 

Latest News