കുവൈത്ത് സിറ്റി- ഇറാനിലെ മുതിര്‍ന്ന സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് കുവൈത്തിലെ സൈനിക താവളങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. ജനറല്‍ ഖാസിം സുലൈമാനിക്കെതിരായ ആക്രമണത്തിന് കുവൈത്ത് സൈനിക താവളങ്ങളാണ് അമേരിക്ക ഉപയോഗിച്ചത് എന്ന നിലക്ക് ചില മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. ആക്രമണത്തിന് കുവൈത്ത് സൈനിക താവളങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കുവൈത്ത് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരും പങ്കുവെക്കുന്നവരും സത്യാവസ്ഥ അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കുവൈത്ത് സൈന്യം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം, ഖത്തറിലെ യു.എസ് സൈനിക താവളത്തില്‍നിന്നാണ് ബഗ്ദാദിലേക്ക് യു.എസ് മിസൈല്‍ അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്.