ലഖ്നൗ- പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോട് ഉത്തരവിട്ടു. പാകിസ്താന്,അഫ്ഗാനിസ്ഥാന്,ബംഗ്ലാദേശ് എന്നിവിടങ്ങളിലെ കുടിയേറ്റക്കാരെ കണ്ടെത്താന്‍ 75 ജില്ലാ മജിസ്ട്രേറ്റുമാരോടും നിര്‍ദേശം നല്‍കിയതായി ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി അറിയിച്ചു. ഇതോടെ പൗരത്വഭേദഗതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് യുപി. പാകിസ്താന്,ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ യുപിയില്‍ ധാരാളമുണ്ടെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെന്നും അദേഹം വിശദമാക്കി.
ലഖ്നൗ,ഹാപുര്‍,രാംപുര്‍,ഷാജഹാന്‍പുര്‍,നോയിഡ,ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കുടിയേറ്റക്കാര്‍ അധികമുള്ളതെന്നും അവനീഷ് വ്യക്തമാക്കി.കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് യുപി സര്‍ക്കാര്‍ പൗരത്വഭേദഗതി നടപ്പാക്കാന്‍ തയ്യാറെടുക്കുന്നത്.സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരായ മുസ്ലിങ്ങളെ മറ്റഅ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയും മറ്റുള്ളവര്‍ക്ക് പൗരത്വം അനുവദിക്കുകയും ചെയ്യുമെന്നും അവസ്തി വ്യക്തമാക്കി.