നാഷനല്‍ ഹെറാള്‍ഡ് കേസ്; സുപ്രിംകോടതി നാളെ വാദം കേള്‍ക്കും

ന്യൂദല്‍ഹി- നാഷനല്‍ ഹെറാള്‍ഡ് ആദായനികുതി കേസില്‍ നാളെ സുപ്രിംകോടതി വാദം കേള്‍ക്കും. സോണിയാ ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും നികുതി നിര്‍ണയം നടത്താന്‍ കോടതി ആദായ നികുതി വകുപ്പിന് അനുമതി നല്‍കിയിരുന്നു. എന്നിരുന്നാലും അടുത്ത ഉത്തരവ് ഉണ്ടാകുംവരെ യാതൊരു നടപടികളും സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2011-12 സാമ്പത്തിക വര്‍ഷത്തിലെ നികുതി നിര്‍ണയമാണ് നടത്തുക. സോണിയാഗാന്ധിയ്ക്കും രാഹുല്‍ഗാന്ധിയ്ക്കും പുറമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.

2011-12 കാലഘട്ടത്തിലെ അദേഹത്തിന്റെ നികുതിയെ കുറിച്ചും അന്വേഷിക്കുന്നതിനായിരുന്നു നോട്ടീസ്. ഈ നോട്ടീസിന്റെ സാധുത ചോദ്യം ചെയ്ത് മൂന്ന് പേരും ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി കോടതി തള്ളിയിരുന്നു.കോടതിയുടെ ഇടക്കാല ഉത്തരവിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തിരുന്നു. വ്യാജരേഖ ചമച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ ഏറ്റെടുത്തതെന്നാണ് ആദായനികുതി വകുപ്പിന്റെ ആരോപണം.
 

Latest News