ഹോളിഫെയ്ത്ത് ഫ്‌ളാറ്റില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ബ്ലാസ്റ്റിങ് പോയിന്റ് നിശ്ചയിച്ചു;പൊളിക്കല്‍ ക്രമപട്ടിക അറിയാം


കൊച്ചി- മരടില്‍ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ട ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു.ഇന്ന് രാവിലെ ഹോളിഫെയ്ത്ത് എച്ച്ടുഓ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറക്കല്‍ പൂര്‍ത്തിയായി. ബ്ലാസ്റ്റിങ് പോയിന്റും തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ജെയ്ന്‍ ഫ്‌ളാറ്റിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറക്കുന്നതെന്ന് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുകയെന്നും അദേഹം വ്യക്തമാക്കി.
ജനുവരി 11,12 തീയതികളിലാണ് ഫ്‌ളാറ്റുകള്‍ എക്‌സ്‌പ്ലോസീവ് ഉപയോഗിച്ച് തകര്‍ക്കുക.ആദ്യദിവസം രാവിലെ 11 മണിയോടെ ഹോളിഫെയ്ത്ത് എച്ച്ടുഓ, അരമണിക്കൂറിന് ശേഷം ആല്‍ഫ സെറീന്‍ ജനുവരി 12ന് 11 മണിക്ക് ജെയിന്‍, 11.30ന് കായലോരം എന്നിങ്ങനെയാണ് സ്‌ഫോടനം നടത്തുന്നതിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.ഈ മേഖലയിലെ കുടുംബങ്ങളെ ഉടന്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കും. അതേസമയം ഈ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 

Latest News