മുംബൈ-ബാര്‍ ജീവനക്കാരിയെ കൊലപ്പെടുത്തി ഫ്ളാറ്റ് കൊള്ളയടിച്ച കേസില്‍ കൊല്ലപ്പെട്ട യുവതിയുടെ വിവാഹിതനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. റോസീന ഷെയ്ഖ് എന്ന 33കാരിയെയാണ് സ്വപന് റോയിദാസ് എന്ന കാമുകന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
റോസീനയുടെ ഫ്ലാറ്റ് കൊള്ളയടിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.ഡിസംബര്‍ 29നാണ് ബാര്‍ ജീവനക്കാരിയായ യുവതിയെ മുബൈയിലെ ഡാഹിസറിലെ വാടക ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റില്‍ നിന്നും കണ്ടെത്തിയ ഗ്രീന്‍ ആപ്പിള്‍ വോഡ്ക ബോട്ടില്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. റോസീന താമസിച്ചിരുന്ന ഫ്ളാറ്റിലെ സിസിടിവി ക്യാമറ പരിശോധിച്ചതോടെ ഒരാള്‍ ഫ്ലാറ്റില്‍ എത്തിയിരുന്നതായി പൊലീസിന് വ്യക്തമായിരുന്നു.
തുടര്‍ന്ന് വോഡ്ക ബോട്ടിലിലെ ബാച്ച് നമ്പറിന്റെ അടിസ്ഥാനത്തില്‍ കുപ്പി വാങ്ങിയ കട പൊലീസ് കണ്ടെത്തി ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. താനുമായുള്ള അവിഹിത ബന്ധം ഭാര്യയെ അറിയിക്കും എന്ന് റോസീന ഭീഷണിപ്പെടുത്തിയിരുന്നു എന്നും. ഇതോടെ തലയിണ ഉപയോഗിച്ച് റോസീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും സ്വപന് റോയി കുറ്റം സമ്മതിച്ചു.കൊലപാതകത്തിന് ശേഷം റോസീനയുടെ നാല് സെല്‍ഫോണുകളും സ്വര്‍ണാഭരണങ്ങളും 1.2 ലക്ഷം രൂപയും മോഷ്ടിച്ചു എന്നും പ്രതി കുറ്റസമ്മതം നടത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സ്വപന് റോയിദാസ് റോസീനയെ കൊലപ്പെടുത്തിയത്.