സണ്ണി ലിയോണ്‍ ദുബായില്‍

ദുബായ്- ശൈത്യകാലം ആഘോഷിക്കാന്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ദുബായില്‍. ദുബായിലെ സ്ഥിരം സന്ദര്‍ശകയാണ് സണ്ണി. ഇത്തവണ സ്‌കേറ്റിംഗ് അടക്കമുള്ള പരിപാടികളുമായാണ് താരം എത്തിയിരിക്കുന്നത്.
ദുബായ് മാളിലെ ഐസ് റിങ്കില്‍നിന്നുള്ള ചിത്രം സണ്ണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. മഞ്ഞില്‍ ആവേശത്തോടെ കുത്തിമറിയുകയാണ് താരം. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഉത്സവമായി സണ്ണിയുടെ പ്രകടനം.

 

Latest News