Sorry, you need to enable JavaScript to visit this website.

പ്രമേഹമുണ്ടോ? ഹൃദയസ്തംഭന സാധ്യത കൂടുതലാണെന്ന് ഗവേഷണറിപ്പോര്‍ട്ട് 


പ്രമേഹമുള്ളവര്‍ക്ക് ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഹൃദയസ്തംബനം ഉണ്ടാകുന്നതിനുള്ള കാരണമായി പ്രമേഹം മാറുമെന്ന അപകടകരമായ കണ്ടെത്തലാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രമേഹം ശരിയായി നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ പ്രമേഹം കാര്‍ഡിയോമിയോപ്പതിയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മയോ ക്ലിനിക് പ്രൊസീഡിങ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയത്തിന്റെ രക്തം പ്രവഹിക്കാനുള്ള ശേഷി കുറയ്ക്കും.പ്രമേഹം രക്തപ്രവാഹത്തിന് ഒരു പ്രധാനഘടകമാണ്. ഇത് പിന്നീട് കൊറോണറി ആര്‍ട്ടറി തടസ്സപ്പെടുത്തുന്നതിലേക്ക് എത്തിക്കും. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പങ്കാളിയായ ഗുരുഗ്രാമിലെ നാരായണ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മേധാവിയും ഇന്റേണല്‍ മെഡിസിന്‍ ഡയറക്ടറുമായ സതീഷ് കൗള്‍ പറഞ്ഞു. മയോകാര്‍ഡിയല്‍ ഇന്‍ഫക്ഷന്‍ കാരണം ഹൃദയപേശികള്‍ ദുര്‍ബലമാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയസ്തംഭനത്തിന്റെ വളര്‍ച്ചയില്‍ പ്രമേഹത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതത്തെ വിലയിരുത്തി. ഒരു സമൂഹത്തിന്റെ ജനസംഖ്യയിലെ മരണനിരക്ക് ,രക്താതിസമ്മര്‍ദ്ദം,കൊറോണറി ആര്‍ട്ടറി രോഗം,ഡയസ്‌റ്റോളിക് പ്രവര്‍ത്തനം എന്നിവ നിയന്ത്രിക്കുന്നതും സംഘം പഠനവിധേയമാക്കി. അമേരിക്കയിലെ 2,042 ഓള്‍സ്‌റ്റെഡ്കൗണ്ടി നിവാസികളില്‍ നടത്തിയ ഗവേഷണം പ്രമേഹമുള്ള 116 പേരില്‍ പ്രായം,രക്താതിസമ്മര്‍ദം,ഡയസ്‌റ്റോളി,കൊറോണറി ആര്‍ട്ടറി രോഗം എന്നിവയ്ക്ക് പ്രമേഹമില്ലാത്ത 232 പേരില്‍ 1:2 എന്ന അനുപാതവുമായി പൊരുത്തപ്പെട്ടു. പത്ത് വര്‍ഷമായി പ്രമേഹമുള്ളവരില്‍ 21% പേരില്‍ ഹൃദയസ്തഭനം ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു
 

Latest News