80% ഭൂരിപക്ഷമുള്ളവര്‍ മുസ്ലിങ്ങള്‍ക്ക് എതിരെ തിരിഞ്ഞാല്‍ എന്താകും അവസ്ഥ ; ഭീഷണിയുമായി ബിജെപി എംഎല്‍എ

ബംഗളുരു- പൗരത്വഭേദഗതിയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബെല്ലാരി എംഎല്‍എ എ സോമശേഖര റെഡ്ഢി. ഭൂരിപക്ഷമുള്ളവര്‍ മുസ്ലിങ്ങള്‍ക്ക് എതിരെ തിരിഞ്ഞാല്‍ ഒന്നും ചെയ്യാനാകില്ലെന്നും അദേഹം ഭീഷണിപ്പെടുത്തി.''മുസ്ലിങ്ങള്‍ രാജ്യത്ത് വെറും 17ശതമാനം മാത്രമേ ഉള്ളൂ.ഞങ്ങള്‍ 80% ഉണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്ക് എതിരെ പോരാടാനിറങ്ങിയാല്‍ എന്താകുമെന്ന് ചിന്തിച്ചുനോക്കൂ.ഇവിടെ ജീവിക്കണമെങ്കില്‍ ഇക്കാര്യം ഓര്‍മയിലുണ്ടാകുന്നതാണ് നല്ലതെന്നും''എംഎല്‍എ സോമശേഖരറെഡ്ഡി പറഞ്ഞു.

കോണ്‍ഗ്രസിലെ വിഡ്ഢികള്‍ നിങ്ങളോട് കള്ളംപറയുകയാണ് അവര്‍ പറയുന്നത് കേട്ടാണോ നിങ്ങള്‍ റോഡിലിറങ്ങുന്നതെന്നും അദേഹം ചോദിക്കുന്നു ബംഗളുരു അടക്കമുള്ള കര്‍ണാടകയിലെ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതിക്ക് എതിരെ വന്‍ പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. മതേതരസഖ്യങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളില്‍ കലിപൂണ്ടാണ് അദേഹത്തിന്റെ പ്രസ്താവന.
 

Latest News