Sorry, you need to enable JavaScript to visit this website.

ലാബുഷൈന്‍ -ദശകത്തിലെ ആദ്യ സെഞ്ചൂറിയന്‍

സിഡ്‌നി - കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച റണ്‍കൊയ്ത്ത് പുനരാരംഭിച്ച മാര്‍നസ് ലാബുഷൈന്‍ ഈ പതിറ്റാണ്ടില്‍ ടെസ്റ്റ് ക്രിക്കറ്റിലെ പ്രഥമ സെഞ്ചൂറിയനായി. ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കാരന്‍ നേടിയത് 14 ടെസ്റ്റ് മാത്രം നീണ്ട കരിയറിലെ നാലാം സെഞ്ചുറിയാണ് (130 നോട്ടൗട്ട്). കഴിഞ്ഞ വര്‍ഷം ആയിരത്തിലേറെ റണ്‍സ് നേടിയിരുന്നു. ഈ പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ വംശജന്റെ രണ്ടാം ശതകമാണ് ഇത്. 
39 പന്ത് നേരിട്ട ശേഷം അക്കൗണ്ട് തുറന്ന സ്റ്റീവ് സ്മിത്തിന്റെ ഇരുപത്തെട്ടാം അര്‍ധ ശതകവുമായതോടെ (63) ആദ്യ ദിനം മൂന്നിന് 283 ലാണ് ഓസീസ് കളിയവസാനിപ്പിച്ചത്. സ്മിത്തും ലാബുഷൈനും മൂന്നാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഓപണര്‍ ഡേവിഡ് വാണറെ (45) പരമ്പരയില്‍ നാലാം തവണ നീല്‍ വാഗ്‌നര്‍ പുറത്താക്കി. ആദ്യ രണ്ടു ടെസ്റ്റും ജയിച്ച ഓസീസ് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അസുഖം കാരണം വിട്ടുനില്‍ക്കുന്ന കെയ്ന്‍ വില്യംസനു പകരം ടോം ലേതമാണ് കിവീസിനെ നയിക്കുന്നത്. ന് വഴിയൊരുക്കിയത്. ഓടിച്ചെന്ന് ആശിഖിനെ കെട്ടിപ്പിടിച്ച് ഛേത്രി നന്ദി പ്രകടിപ്പിച്ചു. 

Latest News