Sorry, you need to enable JavaScript to visit this website.

ആനന്ദിക്കാൻ നിങ്ങൾക്കുമുണ്ട് അവകാശം

ചിലരെ കണ്ടില്ലേ. അവർ ജീവിതത്തിലെ ഏതവസ്ഥയിലും സന്തോഷ ഭരിതരായിരിക്കും. അവരെ അനാവശ്യമായ ആവലാതികൾ നിരന്തരം അലട്ടുന്നില്ല. ഉൽസാഹ ഭരിതരായ അവരെ കാണുമ്പോൾ മറ്റുള്ളവരിലും ശുഭകാമനകൾ നാമ്പിടും. 
മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും കൂട്ടക്കാരിൽ നിന്നും സ്വാംശീകരിക്കുന്ന സദ്ഗുണങ്ങളും സ്വഭാവ സവിശേഷതകളും നമ്മുടെ ജീവിതാനന്ദത്തെ നിർണയിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. 
എപ്പോഴും സ്വയം കുറ്റങ്ങൾ കണ്ടുപിടിക്കുകയും മറ്റുള്ളവരിലെ പോരായ്മകളിൽ കണ്ണ് നട്ട് ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന പ്രകൃതക്കാരിൽ ജീവിതാനന്ദത്തിന്റെ അളവ് താരതമ്യേന കുറവായിരിക്കും.അവരിലെ ആത്മബോധം രോഗാതുരമാണ്. അങ്ങനെയുള്ളവരുടെ കൂടെ അധിക നേരം സഹവസിക്കാൻ ആരും താൽപര്യം കാണിക്കുകയില്ല.നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ഏതാണെന്ന് ഇടക്കിടെ സ്വയം ചോദിക്കണം. അപ്പോൾ നിങ്ങളെ കൂടുതൽ ആനന്ദിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു വ്യക്തത കൈവരും. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതൽ കാര്യക്ഷമമായി സമീപിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ മുൻഗണനകളെ നിർണയിക്കാനും അതിനനുസരിച്ച് ദൈനംദിന കാര്യങ്ങളെ ലക്ഷ്യബോധത്തോടെ ക്രമീകരിക്കാനും ഇത്തരം ചെറു ചോദ്യങ്ങൾ വഴിയൊരുക്കുന്നു.തികച്ചും നിരാശരായ, അശുഭ ചിന്തകൾ വെച്ച് പുലർത്തുന്നവരോടൊപ്പമാണ് നിങ്ങൾ അധിക നേരവും ചെലവിടുന്നതെങ്കിൽ നിങ്ങളിലെ ചിന്തകളിലേക്കും മനോഭാവത്തിലേക്കും അവരുടെ ദുഃസ്വാധീനം സംക്രമിക്കുമെന്നതിൽ സംശയമില്ല. മറ്റുള്ളവരുടെ ദുഷിച്ച സ്വാധീനത്തിൽ നിന്ന് മുക്തമാകാൻ സദാ ജാഗ്രത പുലർത്തിയേ മതിയാവൂ. നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചും നമുക്ക് ലഭ്യമായ കഴിവുകളെ കുറിച്ചും  കൃതാർത്ഥരാവുന്നത് അത്തരം സ്വാധീന വലയങ്ങളിൽ നിന്ന് മുക്തരാവാൻ നമ്മെ സഹായിക്കും. പ്രശ്‌നങ്ങളുടെ പക്ഷത്ത് നിൽക്കാതെ പരിഹാരങ്ങളുടെ പക്ഷത്ത് നിൽക്കാൻ നാം എപ്പോഴും പരിശ്രമിക്കണം. അപ്പോൾ അറിയാതെ നമ്മുടെ ജീവിതത്തിലേക്ക് ജീവിത സന്തോഷം കടന്നുവരുന്നത് നമുക്ക് കാണാം. നന്ദിബോധം നമ്മെ ചെറുതായിട്ടൊന്നുമല്ല സ്വാധീനിക്കുന്നതെന്നറിയുക. മറ്റുള്ളവരുമായി ഹൃദ്യമായ സൗഹൃദങ്ങളിൽ ഏർപ്പെടുന്നത് നമ്മുടെ ജീവിതാനന്ദത്തെ ഗണ്യമായി സ്വാധീനിക്കുന്നുണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്. ജീവിത വഴികളിൽ കാണുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും കൊച്ചുകൊച്ചു സൗന്ദര്യങ്ങളും ആസ്വദിക്കാനും അനുഭവിക്കാനും  സമയം കണ്ടെത്തണം. ഒരു കാരണവശാലും വലിയ സന്തോഷങ്ങൾ തേടിപ്പോകുന്നതിനിടയിൽ കൊച്ചു കൊച്ചു സന്തോഷങ്ങളെ പാടെ അവഗണിക്കരുത്. നാളേക്ക് വേണ്ടി ജീവിച്ച് ഇന്നിനെ നഷ്ടപ്പെടുത്തുന്ന വിഡ്ഢികളായി മാറാതിരിക്കുക. ഇണയോടും മക്കളോടും മാതാപിതാക്കളോടും പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ മറന്ന് ജോലിയിലും കച്ചവടത്തിലും വിനോദങ്ങളിലും അഹോരാത്രം മുഴുകുന്നവർ ഒടുവിൽ തിരക്കൊഴിയുമ്പോഴേക്കും പ്രിയപ്പെട്ടവരിൽ നിന്നകന്ന് നിരാശയുടെ പടുകുഴിയിൽ ആപതിക്കാനാണ് സ്വയം  ഒരുങ്ങുന്നതെന്നറിയുക. ജീവിതത്തിൽ ചിലപ്പോഴൊക്കെ നാം പ്രതീക്ഷിക്കാത്ത തരത്തിലുള്ള വെല്ലുവിളികൾ കടന്നുവന്നെന്നിരിക്കും. അല്ലെങ്കിൽ വലിയ സന്തോഷങ്ങൾ നമ്മെ തേടിയെത്തിയെന്നിരിക്കും. അപ്പോഴൊക്കെ അമിതമായ നിരാശയിലേക്കോ സ്വയം മറന്നുള്ള ആഹഌദത്തിലേക്കോ വീണു പോവാനിടയുണ്ട്. ഈ അവസ്ഥയും കടന്നുപോവും എന്ന ബോധം ആയിരിക്കണം നമ്മെ അപ്പോഴൊക്കെ നയിക്കേണ്ടത്.കാരുണ്യ പ്രവർത്തനങ്ങളിൽ കണ്ണി ചേരണം. ദയാർദ്രമായ വാക്കുകൾ കൊണ്ടും സേവന പ്രവർത്തനങ്ങൾ കൊണ്ടും അശരണർക്ക് തണലാവണം. നമ്മുടെ ജീവിതം അന്യരുടെ ക്ഷേമത്തിന് കൂടി ഉതകുന്നതാവണം. അവരുടെ ജീവിതത്തെ കൂടി ആദരിക്കുന്നതാവണം. ചിരിക്കാൻ കിട്ടുന്ന അവസരം പാഴാക്കരുത്. ചിരിക്കാനവസരം കിട്ടാത്ത തൊഴിലും ബന്ധങ്ങളും അനാരോഗ്യകരം തന്നെയാണ്. ചിരിക്കുമ്പോൾ നമ്മുടെ ആരോഗ്യവും ആനന്ദവും വർധിക്കുന്നുവെന്നത് മറക്കരുത്.സന്തോഷിക്കാനുള്ള അവകാശം നിങ്ങൾക്ക് കൂടിയുള്ളതാണെന്ന് മനസ്സിലാക്കുക. ഇല്ലായ്മകളെ കുറിച്ച് ആലോചിച്ച് ദുഃഖിക്കുകയല്ല മറിച്ച് ലഭ്യമായ അനുഗ്രഹങ്ങളെ നന്ദിപൂർവം ഉപയോഗപ്പെടുത്തി മുന്നേറുകയാണ് വേണ്ടത്. 
യാത്ര ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. അതുമല്ലെങ്കിൽ അവസരങ്ങളുണ്ടാക്കി യാത്ര ചെയ്യണം. മഹാൻമാരുടെ ജീവിത കഥകൾ വായിക്കുകയും അവരുടെ അനുഭവങ്ങളിൽ നിന്നും ജയപരാജയ കുറിപ്പുകളിൽ നിന്നും പാഠമുൾകൊള്ളുകയും ചെയ്യുന്നത് ശീലമാക്കണം.സൻമനസ്സുള്ളവരോടൊത്ത് കൂടുതൽ സഹവസിക്കുകയും മികച്ച ചരിത്ര പഠനങ്ങളും യാത്രാ വിവരണങ്ങളും കണ്ടെത്തി വായിക്കുകയും ചെയ്യുമ്പോഴെല്ലാം സ്വാഭാവികമായും നമ്മിൽ പുത്തനുണർവും ഉൽസാഹവും വർധിതമാവുമെന്നറിയുക.
ത്ഥരാവുന്നത് അത്തരം സ്വാധീന വലയങ്ങളിൽ നിന്ന് മുക്തരാവാൻ നമ്മെ സഹായിക്കും. പ്രശ്‌നങ്ങളുടെ പക്ഷത്ത് നിൽക്കാതെ പരിഹാരങ്ങളുടെ പക്ഷത്ത് നിൽക്കാൻ നാം എപ്പോഴും പരിശ്രമിക്കണം. അപ്പോൾ അറിയാതെ നമ്മുടെ ജീവിതത്തിലേക്ക് ജീവിത സന്തോഷം കടന്നുവരുന്നത് നമുക്ക് കാണാം. നന്ദിബോധം നമ്മെ ചെറുതായിട്ടൊന്നുമല്ല സ്വാധീനിക്കുന്നതെന്നറിയുക. മറ്റുള്ളവരുമായി ഹൃദ്യമായ സൗഹൃദങ്ങളിൽ ഏർപ്പെടുന്നത് നമ്മുടെ ജീവിതാനന്ദത്തെ ഗണ്യമായി സ്വാധീനിക്കുന്നുണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്. ജീവിത വഴികളിൽ കാണുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും കൊച്ചുകൊച്ചു സൗന്ദര്യങ്ങളും ആസ്വദിക്കാനും അനുഭവിക്കാനും  സമയം കണ്ടെത്തണം. ഒരു കാരണവശാലും വലിയ സന്തോഷങ്ങൾ തേടിപ്പോകുന്നതിനിടയിൽ കൊച്ചു കൊച്ചു സന്തോഷങ്ങളെ പാടെ അവഗണിക്കരുത്. നാളേക്ക് വേണ്ടി ജീവിച്ച് ഇന്നിനെ നഷ്ടപ്പെടുത്തുന്ന വിഡ്ഢികളായി മാറാതിരിക്കുക. ഇണയോടും മക്കളോടും മാതാപിതാക്കളോടും പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ മറന്ന് ജോലിയിലും കച്ചവടത്തിലും വിനോദങ്ങളിലും അഹോരാത്രം മുഴുകുന്നവർ ഒടുവിൽ തിരക്കൊഴിയുമ്പോഴേക്കും പ്രിയപ്പെട്ടവരിൽ നിന്നകന്ന് നിരാശയുടെ പടുകുഴിയിൽ ആപതിക്കാനാണ് സ്വയം  ഒരുങ്ങുന്നതെന്നറിയുക. ജീവിതത്തിൽ ചിലപ്പോഴൊക്കെ നാം പ്രതീക്ഷിക്കാത്ത തരത്തിലുള്ള വെല്ലുവിളികൾ കടന്നുവന്നെന്നിരിക്കും. അല്ലെങ്കിൽ വലിയ സന്തോഷങ്ങൾ നമ്മെ തേടിയെത്തിയെന്നിരിക്കും. അപ്പോഴൊക്കെ അമിതമായ നിരാശയിലേക്കോ സ്വയം മറന്നുള്ള ആഹഌദത്തിലേക്കോ വീണു പോവാനിടയുണ്ട്. ഈ അവസ്ഥയും കടന്നുപോവും എന്ന ബോധം ആയിരിക്കണം നമ്മെ അപ്പോഴൊക്കെ നയിക്കേണ്ടത്.കാരുണ്യ പ്രവർത്തനങ്ങളിൽ കണ്ണി ചേരണം. ദയാർദ്രമായ വാക്കുകൾ കൊണ്ടും സേവന പ്രവർത്തനങ്ങൾ കൊണ്ടും അശരണർക്ക് തണലാവണം. നമ്മുടെ ജീവിതം അന്യരുടെ ക്ഷേമത്തിന് കൂടി ഉതകുന്നതാവണം. അവരുടെ ജീവിതത്തെ കൂടി ആദരിക്കുന്നതാവണം. ചിരിക്കാൻ കിട്ടുന്ന അവസരം പാഴാക്കരുത്. ചിരിക്കാനവസരം കിട്ടാത്ത തൊഴിലും ബന്ധങ്ങളും അനാരോഗ്യകരം തന്നെയാണ്. ചിരിക്കുമ്പോൾ നമ്മുടെ ആരോഗ്യവും ആനന്ദവും വർധിക്കുന്നുവെന്നത് മറക്കരുത്.സന്തോഷിക്കാനുള്ള അവകാശം നിങ്ങൾക്ക് കൂടിയുള്ളതാണെന്ന് മനസ്സിലാക്കുക. ഇല്ലായ്മകളെ കുറിച്ച് ആലോചിച്ച് ദുഃഖിക്കുകയല്ല മറിച്ച് ലഭ്യമായ അനുഗ്രഹങ്ങളെ നന്ദിപൂർവം ഉപയോഗപ്പെടുത്തി മുന്നേറുകയാണ് വേണ്ടത്. 
യാത്ര ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. അതുമല്ലെങ്കിൽ അവസരങ്ങളുണ്ടാക്കി യാത്ര ചെയ്യണം. മഹാൻമാരുടെ ജീവിത കഥകൾ വായിക്കുകയും അവരുടെ അനുഭവങ്ങളിൽ നിന്നും ജയപരാജയ കുറിപ്പുകളിൽ നിന്നും പാഠമുൾകൊള്ളുകയും ചെയ്യുന്നത് ശീലമാക്കണം.സൻമനസ്സുള്ളവരോടൊത്ത് കൂടുതൽ സഹവസിക്കുകയും മികച്ച ചരിത്ര പഠനങ്ങളും യാത്രാ വിവരണങ്ങളും കണ്ടെത്തി വായിക്കുകയും ചെയ്യുമ്പോഴെല്ലാം സ്വാഭാവികമായും നമ്മിൽ പുത്തനുണർവും ഉൽസാഹവും വർധിതമാവുമെന്നറിയുക.

Latest News