ഇന്ത്യക്കാരടക്കം ഷെന്‍ഗന്‍, അമേരിക്കന്‍  വിസയുള്ളവര്‍ക്ക് സൗദിയില്‍ ഇ- വിസ 

റിയാദ്- ഇന്ത്യക്കാരടക്കം ഷെന്‍ഗന്‍, അമേരിക്കന്‍, ബ്രിട്ടീഷ് വിസയുള്ള എല്ലാവര്‍ക്കും സൗദി അറേബ്യയില്‍ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിച്ചു തുടങ്ങി. നേരത്തെ ഇത് സംബന്ധിച്ച് സൗദി ടൂറിസം വകുപ്പ് അറിയിച്ചിരുന്നുവെങ്കിലും ജനുവരി ഒന്നു മുതലാണ് പ്രാബല്യത്തിലായത്.
ഈ മൂന്ന് വിസയിലുള്ളവര്‍ക്കും സൗദിയിലെ ഏതെങ്കിലും പോര്‍ട്ടുകളില്‍ എത്തിയാല്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുമെന്ന് എല്ലാ വിമാനക്കമ്പനികള്‍ളെയും ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ മുഖേന അറിയിച്ചു. ഷെന്‍ഗന്‍, അമേരിക്കന്‍, ബ്രിട്ടീഷ് ടൂറിസ്റ്റ് വിസകളില്‍ ഏത് രാജ്യത്തേക്കാണോ വിസ ഇഷ്യു ചെയ്തത് ആ രാജ്യത്ത് ഒരിക്കലെങ്കിലും പോയി സ്റ്റാമ്പ് പതിച്ചിരിക്കണമെന്നും വിസയുടെ കാലാവധി പരിശോധിക്കണമെന്നും സിവില്‍ ഏവിയേഷന്‍  എകണോമിക് പോളിസീസ് ആന്റ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ഉതൈബി അയച്ച സര്‍ക്കുലറിലുണ്ട്. ഷെന്‍ഗന്‍, അമേരിക്കന്‍, ബ്രിട്ടീഷ് വിസയുള്ള ഇന്ത്യക്കാര്‍ക്കും സൗദിയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും.

Latest News