പോണ്‍ താരങ്ങളുടെ ചിത്രങ്ങള്‍ റീ ട്വീറ്റ്  ചെയ്ത മുന്‍ പാക് മന്ത്രിക്ക് ട്രോള്‍ മഴ

ന്യൂദല്‍ഹി-പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ എന്ന നിലയില്‍ മൂന്ന് പോണ്‍ താരങ്ങളുടെ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്ത് അബദ്ധം പിണഞ്ഞ മുന്‍ പാക് മന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയ. മുന്‍ പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് ആണ് ട്രോളുകളില്‍ കുടുങ്ങിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകര്‍ എന്ന നിലയില്‍ മിയ ഖലീഫ അടക്കം മൂന്ന് പോണ്‍ താരങ്ങളുടെ ചിത്രങ്ങളാണ് അക്ഷയ് എന്ന ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താവ് റഹ്മാന്‍ മാലിക്കിനെ ടാഗ് ചെയ്ത് കൊണ്ട് പങ്കുവെച്ചത്. 'റഹ്മാന്‍ മാലിക് സര്‍, ഇന്ത്യന്‍ പ്രാദേശിക സിനിമകളിലെ സ്വാധീനമുള്ള നടിമാരായ ഇവര്‍ ഹിജാബ് ധരിച്ച് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന ഇന്ത്യന്‍ മുസ്‌ലീങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവര്‍ക്ക് സല്യൂട്ട്. മോഡി ഉടന്‍ രാജിവയ്ക്കും.' – എന്നായിരുന്നു അക്ഷയ് ട്വീറ്റ് ചെയ്തിരുന്നത്. ഇതാണ് മന്ത്രി റീ ട്വീറ്റ് ചെയ്തത്. പിന്നീട് അബദ്ധം പറ്റിയതാണെന്ന് മനസിലാക്കി ട്വീറ്റ് പിന്‍വലിച്ചെങ്കിലും സോഷ്യല്‍ മീഡിയ അതിനകം തന്നെ ഇത് ഏറ്റെടുത്ത് വൈറലാക്കുകയായിരുന്നു.

Latest News