പൗരത്വനിയമത്തിനെതിരായ റാലിയിൽ പങ്കെടുക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊന്നാനി- പൗരത്വഭേദഗതി നിയമത്തിനെതിരായ റാലിയിൽ പങ്കെടുക്കുന്നതിനിടെ മുസ്ലിം യൂത്ത് ലീഗ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. പൊന്നാനിയിൽ നടന്ന റാലിയിൽ പങ്കെടുത്ത യൂത്ത് ലീഗ് നേതാവ് എ.കെ മുസ്തഫയാണ് മരിച്ചത്. സമാപന വേദിയിലെത്തിയ ഉടനെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.  ഈഴവത്തിരുത്തി മേഖല മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു. 

Latest News