'ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇരച്ചെത്തുമെന്ന് ആശങ്ക'; അതിര്‍ത്തിയിലെ ടെലികോം സേവനങ്ങള്‍ ബംഗ്ലദേശ് നിര്‍ത്തി

ധാക്ക- ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സേവനം നിര്‍ത്തി വെക്കാന്‍ ബംഗ്ലദേശ് സര്‍ക്കാര്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെ സുരക്ഷാ മുന്‍ നിര്‍ത്തിയാണ് നടപടി എന്നാണ് വിശദീകരണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ പ്രദേശത്തും ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കവറേജ് നിര്‍ത്തിവെക്കാനാണ് ഉത്തരവ്. 

ഇന്ത്യയില്‍ പുതിയ കര്‍ക്കശ പൗരത്വ നിയമം പാസാക്കിയതിനെ തുടര്‍ന്ന് വ്യാപക പ്രക്ഷോഭം നടക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകള്‍ അതിര്‍ത്തി വഴി ബംഗ്ലദേശിലേക്ക് പ്രവേശിച്ചേക്കാമെന്ന ആശങ്ക കാരണമാണ് ഈ തീരുമാനമെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
 

Latest News