പൗരത്വ പ്രക്ഷോഭത്തിൽ ദുരിത്തലായവർക്കായി രംഗത്തിറങ്ങാൻ ആഹ്വാനവുമായി രാഹുൽ

ന്യൂദൽഹി- പൗരത്വനിയമഭേദഗതി സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്ന മുഴുവനാളുകളെയും സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി എം.പിയുടെ ആഹ്വാനം. രാജ്യത്തുടനീളം യുവാക്കളും കുട്ടികളുമടക്കം നിരവധി പേർ കൊല്ലപ്പെടുകയും സ്ത്രീകളടക്കം ആയിരണക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ മുഴുവൻ കണ്ടെത്തുകയും സാധ്യമായ മുഴുവൻ സഹായവും ചെയ്തുകൊടുക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട മുഴുവൻ ആളുകളുടെയും വീടുകളിൽ രാഹുൽ ഗാന്ധി അടുത്ത ദിവസം സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. വോട്ടിന് വേണ്ടി മതത്തെ ഉപയോഗിച്ച് രാജ്യത്തെ തകർക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി.
 

Latest News