Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവധിയുടെ ആലസ്യം  ഓഹരി വിപണികളെ തളർത്തി

ആഗോള ഓഹരി വിപണികൾ അവധിയുടെ  ആലസ്യത്തിൽ നീങ്ങിയത് ഇന്ത്യൻ മാർക്കറ്റുകളെയും അൽപം തളർത്തി. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ശക്തമായ പിന്തുണ നൽകിയെങ്കിലും ആഭ്യന്തര ഫണ്ടുകൾ ലാഭമെടുപ്പിലേക്ക് ചുവടു മാറ്റിയത് ഓഹരി സൂചികയിൽ നഷ്ടം വരുത്തി. ബോംബെ സെൻസെക്‌സ് 106 പോയന്റും നിഫ്റ്റി 26 പോയന്റും പ്രതിവാര നഷ്ടത്തിലാണ്.  


പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ വിപണി പുതിയ കരുത്തിൽ വീണ്ടും മുന്നേറാം. എന്നാൽ അതിന് മുമ്പ് സാങ്കേതിക തിരുത്തലിന് ശ്രമം നടത്താം. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. ബജറ്റ് വേളയിൽ നിഫ്റ്റി 12,500  നെ ഉറ്റുനോക്കാമെങ്കിലും കുതിപ്പിന് മുമ്പേ തിരുത്തലിന് അവസരം ലഭിച്ചാൽ വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കും. നിഫ്റ്റി സൂചിക 12,271 ൽ നിന്ന് 12,287 വരെ ഉയർന്നതിനിടയിൽ തിരക്കിട്ട് ലാഭമെടുപ്പ് നീക്കം നടന്നതോടെ സൂചിക 12,119 ലേക്ക് പൊടുന്നനെ ഇടിഞ്ഞങ്കിലും മുൻവാരം സൂചിപ്പിച്ച 12,113 ലെ സപ്പോർട്ട് നിഫ്റ്റി നിലനിർത്തി. നിഫ്റ്റി താങ്ങ് നിലനിർത്തിയെന്ന് വ്യക്തമായതോടെ ഈ റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് ഓപറേറ്റർമാർ ഉത്സാഹിച്ചു.  വെളളിയാഴ്ച ക്ലോസിങിൽ സൂചിക 12,245 പോയന്റിലേക്ക് കയറി. 
സാങ്കേതികമായി ബുള്ളിഷാണ് ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റി. ഈ വാരം 12,315 ലേക്ക് ഉയരാനാനുള്ള ശ്രമം വിജയിച്ചാൽ അടുത്ത കടമ്പ 12,385 ലാണ്. ആഭ്യന്തര ഫണ്ടുകൾ രണ്ടാഴ്ചയായി വിൽപനക്കാരായതിനാൽ തിരുത്തലിനുള്ള സാധ്യതകളും തള്ളിക്കയാനാവില്ല. തിരിച്ചടി നേരിട്ടാൽ 12,147 ലും 12,049 പോയന്റിലും സ്‌പ്പോർട്ട് പ്രതീക്ഷിക്കാം. 


ബോംബെ സെൻസെക്‌സ് ഓപനിങിൽ 41,703 പോയന്റിലേക്ക് ഉയർന്നതിനിടയിൽ ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിങിന് ഇറങ്ങി. ഇതോടെ സെൻസെക്‌സ് വൻ തകർച്ചയിലേക്ക് നീങ്ങുമെന്ന സൂചനയുണ്ടായെങ്കിലും 41,133 ൽ ഇടിവ് അവസാനിച്ചു. മുൻവാരം ഇതേ കോളത്തിൽ നൽകിയ 41,128 പോയന്റിലെ സപ്പോർട്ട് നിലനിർത്തിയത് പുതിയ നിക്ഷേപകരെ ആകർഷിച്ചു. വാരാന്ത്യം സെൻസെക്‌സ് 41,574 പോയന്റിലാണ്. ഈ വാരം 41,237 ലെ താങ്ങ് നിലനിർത്തി 41,807 ലേക്ക് മുന്നേറാൻ നീക്കം നടത്താം, തിരിച്ചടി നേരിട്ടാൽ 40,900 ൽ താങ്ങുണ്ട്. 
സാമ്പത്തിക രംഗം തളർച്ചയിലാണ്. 2019-20 രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൂടുതൽ മന്ദഗതിയിലേയ്ക്ക് നീങ്ങി. പണപ്പെരുപ്പം പിടിച്ചു നിർത്താൻ കേന്ദ്ര ബാങ്ക് തുടർച്ചയായി അഞ്ച് തവണ പലിശ വെട്ടിക്കുറച്ചിട്ടും പ്രതിസന്ധി തുടരുന്നു. അതേ സമയം അവസാന യോഗത്തിൽ ആർ.ബി.ഐ പലിശ സ്‌റ്റെഡിയായി നിലനിർത്തി. നടപ്പു വർഷം സെൻസെക്‌സ് 15.27 ശതമാനവും നിഫ്റ്റി 12.73 ശതമാനവും നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി ഈ കാലയളവിൽ 19.34 ശതമാനം ഉയർന്നു. 


മുൻ നിരയിലെ പത്തിൽ ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ 64,419 കോടി രൂപയുടെ ഇടിവ്. ആർ.ഐ.എൽ, ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ, ഐ.ടി.സി തുടങ്ങിയവയുടെ വിപണി മൂലധനത്തിൽ കുറവ് സംഭവിച്ചു. എച്ച്.ഡി.എഫ്.സി, എച്ച്.യു.എൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ് എന്നിവയുടെ മൂല്യം വർധിച്ചു. 
അവധിക്കാലമായിരുന്നിട്ടും വിദേശ ഓപറേറ്റർമാർ തുടർച്ചയായ മൂന്നാം വാരത്തിലും നിക്ഷേപത്തിന് ഉത്സാഹിച്ചു. പോയ വാരം അവർ 1155 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ഡിസംബറിലെ മൊത്തം നിക്ഷേപം 2000 കോടി രൂപയായി. ഇന്ത്യൻ മാർക്കറ്റിൽ വിദേശ ഓപറേറ്റർമാർ ഒക്ടോബർ മുതൽ നിക്ഷേപകരാണ്. ഇതിനകം അവർ 21,000 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ രണ്ടാം വാരത്തിലും വിൽപനക്ക് മുൻതൂക്കം നൽകി. അവർ 1500 കോടി രൂപയുടെ ഓഹരികൾ വിറ്റു. നടപ്പുവർഷം ആഭ്യന്തര വിദേശ ഫണ്ടുകൾ ഏകദേശം 41,000 കോടി നിക്ഷേപിച്ചു. സാമ്പത്തിക മാന്ദ്യത്തിലും ശക്തമായ നിക്ഷേപ താൽപര്യം കണക്കിലെടുത്താൽ അടുത്ത വർഷം സ്ഥിതിഗതികളിൽ മാറ്റം സംഭവിച്ചാൽ കൂടുതൽ പണം പ്രവഹിക്കാം. 
ഡോളറിന് മുന്നിൽ തുടർച്ചയായ ആറാം ദിവസവും രൂപയുടെ മൂല്യം കുറഞ്ഞു. വിനിമയ നിരക്ക് 71.05 ൽ നിന്ന് 71.40 ലേക്ക് ഇടിഞ്ഞു. ഈ വാരം രൂപ 70.77-71.81 റേഞ്ചിൽ നീങ്ങാം. ഒരു വർഷകാലയളവിൽ രൂപയുടെ മൂല്യം 2.2 ശതമാനം ഇടിഞ്ഞു.

 

Latest News