Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ പ്രതിഷേധം: അന്യസംസ്ഥാനക്കാരെ ആക്രമിച്ച സി.പി.എമ്മുകാർ അറസ്റ്റിൽ

അറസ്റ്റിലായ മനോജ്, അഭിലാഷ്. 

നാദാപുരം- പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ പ്രകടനം നടത്തിയ ബംഗാൾ സ്വദേശികൾക്ക് മർദനമേറ്റ സംഭവത്തിൽ രണ്ട് സി.പി.എമ്മുകാരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കോടതി റോഡിലെ മലയിൽ മനോജ്(42), ഇല്ലിക്കൽ മീത്തൽ അഭിലാഷ്(30) എന്നിവരെയാണ് നാദാപുരം സി.ഐ സുനിൽകുമാർ, എസ്.ഐ എൻ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 
ബി.ജെ.പിക്കാരാണ് ആക്രമണത്തിന് പിന്നിൽ എന്നായിരുന്നു ആരോപണം. പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്ത വൈരാഗ്യമാണ് കാരണമെന്നും പ്രചരിച്ചിരുന്നു. എന്നാൽ മറ്റൊരു പ്രബല പാർട്ടിയുടെ പ്രവർത്തകരാണ് പിന്നിലെന്നും രണ്ട് ദിവസത്തിനുളളിൽ മുഴുവൻ പ്രതികളും പോലീസ് വലയിലാകുമെന്നും ഇന്നലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
പ്രകടനത്തിന് ശേഷം കല്ലാച്ചി കോടതി റോഡിന് സമീപത്തെ വാടക വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൊൽക്കത്ത സ്വദേശികളെ ആക്രമിച്ചത്. അഞ്ചംഗ മുഖംമൂടി സംഘമാണ് അക്രമം നടത്തിയത്. അക്രമത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞിട്ടും പോലീസിന് പ്രതികളെ കണ്ടെത്താനാവാതിരുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. നാദാപുരം സി.ഐ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എൻ.പ്രജീഷിനായിരുന്നു അന്വേഷണ ചുമതല. അക്രമത്തിന് ഇരയായത് ഇതര സംസ്ഥാന തൊഴിലാളികളായതിനാലും അക്രമികളെ തിരിച്ചറിയാൻ കഴിയാതിരുന്നതും കേസ് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനിടയിൽ ശാസ്ത്രീയമായി ലഭിച്ച തെളിവുകളാണ് പ്രതികളെ കുരുക്കിയത്. കൊൽക്കത്ത സ്വദേശികളായ ഷഫീഖുൽ ഇസ്‌ലാം, സഹോദരൻ ഷജ അബ്ദുല്ല, ആസാദുൽ മണ്ടൽ എന്നിവർക്കാണ് മർദനമേറ്റത്. മർദനത്തിൽ പരിക്കേറ്റ മൂന്ന് പേരും നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
എന്നാൽ, സംഭവവുമായി സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി അറിയിച്ചു. സംഭവത്തിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും കോടതി റോഡിലെ സാമൂഹ്യ വിരുദ്ധരെ പോലീസ് അടിച്ചമർത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ യഥാർഥ മുഖം ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നോതാക്കൾ പറഞ്ഞു.


 

Latest News