'ഭാരത് മാതാ കീ ജയ്' വിളിക്കുന്നവരെ മാത്രം ഇന്ത്യയില്‍ തുടരാന്‍ അനുവദിച്ചാല്‍ മതിയെന്ന് കേന്ദ്ര മന്ത്രി

പൂനെ- രാജ്യത്ത് വലിയൊരു ജനവിഭാഗത്തിന്റെ പൗരത്വം ചോദ്യം ചെയ്യാന്‍ ഇടയാക്കിയേക്കാവുന്ന പൗരത്വ പട്ടികയ്ക്കും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ പ്രതിഷേധം തുടരുമ്പോള്‍ പ്രകോപനപരമായ പ്രസ്താവനയുമായി മറ്റൊരു കേന്ദ്ര മന്ത്രി കൂടി രംഗത്ത്. ഹിന്ദുത്വ തീവ്രവാദികളുടെ മുദ്രാവാക്യമായ ഭാരത് മാതാ കീ ജയ് വിളിക്കുന്നവരെ മാത്രം ഇന്ത്യയില്‍ തുടര്‍ന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് മോഡി സര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ആര്‍ എസ് എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ 54ാം സംസ്ഥാന സമ്മേളനത്തിലാണ് ഈ മന്ത്രിയുടെ ഈ പ്രസ്താവന. ഇന്ത്യയിലേക്ക് വരുന്ന എല്ലാവരേയും ഇവിടെ ജീവിക്കാന്‍ അനുവദിക്കേണ്ടതുണ്ടോ? നമ്മുടെ പൗരന്മാരുടെ കണക്ക് എടുക്കേണ്ടതില്ലേ? ഈ വെല്ലുവിളി നാം നേരിടേണ്ടതുണ്ട്. ഭാരത് മാതാ കീ ജയ് വിളിക്കുന്നവരെ മാത്രം ഇന്ത്യയില്‍ തുടരാന്‍ അനുവദിച്ചാല്‍ മതിയെന്ന കാര്യം വളരെ വ്യക്തമാക്കേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.
 

Latest News