Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരോഗ്യപരിശോധനക്ക് ഇൻഷുറൻസ് കാർഡ് വേണ്ട, ഇഖാമ മാത്രം, പദ്ധതി അടുത്ത മാസം മുതൽ

റിയാദ്- ആശുപത്രികളിലും ക്ലിനിക്കുകളിലും ജനുവരി മുതൽ ഇൻഷുറൻസ് കാർഡ് നൽകേണ്ടതില്ല. വിദേശികൾ ഇഖാമയും സ്വദേശികൾ ബതാഖയും നൽകിയാൽ ആതുര സേവനങ്ങൾ ലഭിക്കും.


വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


വ്യവസ്ഥ നടപ്പാകുന്നതോടെ ആരോഗ്യ സേവനങ്ങൾക്ക് ഇൻഷുറൻസ് കാർഡ് കാണിക്കേണ്ടതില്ലെന്ന് സി.സി.എച്ച്.ഐ സെക്രട്ടറി ജനറൽ ഡോ. ശബാബ് ബിൻ സഅദ് അൽഗാംദി അറിയിച്ചു. പകരം തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതി. ഇതുസംബന്ധിച്ച് ബോധവൽക്കരണം രണ്ടു മാസം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കും. ഇൻഷുറൻസ് മേഖല ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമാണിത്. വിവിധ വാർത്താമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് അറിയിപ്പുകൾ നൽകുന്നുണ്ട്. മാത്രമല്ല ഹിന്ദി, ഉർദു, ഇംഗ്ലീഷ്, ബംഗാളി, ഫിലിപ്പൈൻസ്, അറബി ഭാഷകളിൽ മെസേജുകളും അയച്ചുവരുന്നു. സി.സി.എച്ച്.ഐയുടെ വെബ്‌സൈറ്റിലെ ഇ സർവീസിൽ ഇഖാമ നമ്പർ എന്റർ ചെയ്താൽ ഇൻഷുറൻസ് സംബന്ധിച്ച വിവരം ലഭിക്കും -അദ്ദേഹം പറഞ്ഞു.

Latest News