ദുബായിൽ റോഡപകടം; രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

ദുബായ്- ക്രിസ്മസ് അവധി ദിനമായ ഇന്ന് ദുബായിയിലുണ്ടായ റോഡപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. രോഹിത് കൃഷ്ണകുമാർ(19) ശരത് കുമാർ (21) എന്നിവരാണ് മരിച്ചത്. ഇരുവരും ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്. ഇംഗ്ലണ്ടിൽ ഉന്നതപഠനത്തിന് ശ്രമിക്കുകയാണ് രോഹിത് കൃഷ്ണകുമാർ. അമേരിക്കയിൽ യൂണിവേഴ്‌സിറ്റി വിദ്യാർഥിയാണ് ശരത് കുമാർ. കുടുംബത്തോടൊപ്പം ദുബായിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ഇരുവരും. ദുബായിലെ ദൽഹി പ്രൈവറ്റ് സ്‌കൂളിലായിരുന്നു ഇരുവരും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 
 

Latest News