ന്യൂസിലാന്‍ഡില്‍ വച്ച് മോഹന്‍ലാലിന്റെ  കൈക്ക് പരിക്കേറ്റു; ശസ്ത്രക്രിയ നടത്തി

ദുബായ്-ന്യൂസിലാന്‍ഡില്‍ അവധി ആഘോഷത്തിനിടെ മോഹന്‍ലാലിന്റെ വലതു കൈക്ക് പരിക്കേറ്റു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചിരുന്നു. സര്‍ജന്‍ ഡോ. ഭുവന്വേര്‍ മചാനിയുമൊത്തുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍വച്ചായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ വലതു കൈപ്പത്തിയില്‍ കറുത്ത ബാന്‍ഡേജ് ചുറ്റിയായിരുന്നു താരം എത്തിയിരുന്നത്.പേടിക്കേണ്ടതായി ഒന്നുമില്ലെന്നും ചെറിയ സര്‍ജറി മാത്രമാണ് നടത്തിയതെന്നും മോഹന്‍ലാലിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

Latest News