വലിയ പെരുന്നാളിൽ ഷെയ്‌നിന്റെ പിരാന്ത് പാട്ട് 

ഷെയ്ൻ നിഗവും, നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹാരമാവാതെ തുടരുകയാണ്. അപ്പോഴും വേറിട്ടൊരു പാട്ടുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് യുവനടൻ. ഷെയ്ൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ വലിയ പെരുന്നാളിലെ പിരാന്ത് എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. റെക്‌സ് വിജയൻ സംഗീത സംവിധാനം നിർവഹിച്ച ഗാനം ഇതിനകം യൂട്യൂബിൽ ട്രെൻഡിംഗ് ആയിക്കഴിഞ്ഞു. നവാഗതനായ ഡിമൽ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന വലിയ പെരുന്നാൾ മാജിക് മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ അൻവർ റഷീദും മോനിഷ രാജീവും ചേർന്നാണ് നിർമ്മിക്കുന്നത്. ഡിമലും തസ്‌രീഖ് അബ്ദുൽ സലാമും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 
പുതുമുഖം ഹിമിക ബോസാണ് നായിക. ജോജു ജോർജ്, സൗബിൻ ഷാഹിർ, വിനായകൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഛായാഗ്രഹണം സുരേഷ് രാജൻ, ചിത്രസംയോജനം വിവേക് ഹർഷൻ, ശബ്ദലേഖനം ശ്രജേഷ് നായർ. ഡിസംബർ അവസാനം തിയേറ്ററുകളിലെത്തും. 

 

Latest News