യു.എ.യില്‍ നേരിയ മഴ, കുവൈത്തില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട്

ദുബായ്/കുവൈത്ത്‌സിറ്റി- യു.എ.ഇയുടെ വിവിധ മേഖലകളില്‍ നേരിയ മഴ. കുവൈത്തില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട്. യു.എ.ഇയുടെ എല്ലാ എമിറേറ്റുകളിലും മഴയുണ്ടായി. തീരദേശ മേഖലകളില്‍ ശക്തമായ കാറ്റുമുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

അസ്ഥിര കാലാവസ്ഥ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ദുബായിലും വടക്കന്‍ എമിറേറ്റുകളിലും മഴയ്ക്കു സാധ്യതയുണ്ട്. രാത്രിയിലും പുലര്‍ച്ചെയും മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

കുവൈത്തില്‍ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.  രാവിലെ തൊട്ട് പല ഭാഗങ്ങളിലും മഴ പെയ്തു. പകല്‍ മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇടിമിന്നലും കാറ്റും മഴ്ക്ക് അകമ്പടിയായി. രാത്രിയോടെയാണ് പലഭാഗങ്ങളിലും റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. റോഡില്‍ കുടുങ്ങിയ വാഹനങ്ങളെ സഹായിക്കാന്‍ അഗ്‌നിശമന സേനയുടെയും പോലീസും രംഗത്തെത്തി.
 

Latest News