കുവൈത്ത് അമീറിനെ ആദരിച്ച് സെന്‍ട്രല്‍ ബാങ്ക് നാണയം

കുവൈത്ത് സിറ്റി- ഐക്യരാഷ്ട്ര സഭ കുവൈത്ത് അമീറിനെ ആഗോള മാനവിക നേതാവ് എന്ന പദവി നല്‍കി ആദരിച്ചതിന്റെ സ്മരണാര്‍ഥം കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണ നാണയം പുറത്തിറക്കി. നാണയത്തിന്റെ മധ്യഭാഗത്ത് അമീറിന്റെ ഫോട്ടോയോടൊപ്പം കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹ്, ആഗോള മാനുഷിക നേതാവ് എന്ന വാക്യങ്ങളാണ് മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളത്. പുറമേ കുവൈത്ത് കടല്‍ തീരത്ത് നിന്നുള്ള സെന്‍ട്രല്‍ ബാങ്ക് കെട്ടിടത്തിന്റെ കാഴ്ചയും ബാങ്ക് ലോഗോയും, നാണയത്തിന്റെ പ്രതീകാത്മക മൂല്യവും ഇതില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. 38.61 മില്ലീമീറ്റര്‍ വ്യാസത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് നാണയം പുറത്തിറക്കിയിരിക്കുന്നത്. ബയാന്‍ കൊട്ടാരത്തില്‍ അമീന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.

Latest News