ന്യൂദല്‍ഹി-സംഘം ചേരാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ന്യൂനപക്ഷങ്ങള്‍ക്ക് നിഷേധിക്കരുതെന്ന് അമേരിക്ക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ജനങ്ങള്‍ക്ക് നല്കുന്ന അവകാശങ്ങള്‍ മാനിക്കാനാണ് യു.എസ് വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടത്. അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും പ്രക്ഷോഭകരോടും ആവശ്യപ്പെട്ടു.






