അമിത് ഷായെ അസം സന്ദര്‍ശിക്കാന്‍ വെല്ലുവിളിച്ച് സോണിയാ ഗാന്ധി

ന്യൂദല്‍ഹി-പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തുന്നതിനിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ സോണിയാ ഗാന്ധി വെല്ലുവിളിച്ചു. മോദി സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ വ്യക്തമാണ്, രാജ്യത്ത് അശാന്തി സൃഷ്ടിക്കുക, അക്രമം പ്രചരിപ്പിക്കുക രാജ്യത്തെ യുവാക്കളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുക. രാജ്യത്ത് മതപരമായി വിവേചനം കൊണ്ടുവന്ന് അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കുക. ഇവയെല്ലാം ആരംഭിച്ചത് മറ്റാരില്‍ നിന്നുമല്ല, മോഡിയില്‍ നിന്നും അമിത് ഷായില്‍ നിന്നുമാണ്'' പ്രസ്താവനയില്‍ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

അസമും ത്രിപുരയും മേഘാലയയുമെല്ലാം കത്തുകയാണ്, ഈ സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പോലും ധൈര്യമില്ല, ബംഗ്ലാദേശ് വിദേശ കാര്യമന്ത്രിയും ജപ്പാന്‍ പ്രധാനമന്ത്രിയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുന്ന സാഹചര്യം വരെയുണ്ടായി സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
 

Latest News