പൗരത്വ ബിൽ: ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലും പ്രക്ഷോഭം

ലഖ്‌നൗ- പൗരത്വ ഭേദഗതി ബില്ലിനെതിരെ ദൽഹി ജാമിഅ മില്ലിയ, അലീഗർ യൂണിവേഴ്‌സിറ്റി, ബനാറസ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലുണ്ടായ കനത്ത പ്രതിഷേധത്തിന് ശേഷം പ്രക്ഷോഭം ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലേക്കും പടർന്നു. ഇന്ന് രാവിലെയാണ് ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലും പ്രതിഷേധമുണ്ടായത്. കനത്ത കല്ലേറാണ് യൂണിവേഴ്‌സിറ്റിയിലുണ്ടായത് എന്നാണ് റിപ്പോർട്ട്. ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെ ദൽഹി പോലീസ് വിട്ടയച്ചതിനെ തുടർന്ന് പുലർച്ചെ മൂന്നിന് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. അതേസമയം, അലീഗഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെ ഇന്ന് തന്നെ ഒഴിപ്പിക്കുമെന്ന് യു.പി പോലീസ് അറിയിച്ചു. ഇതിനിടെയാണ് ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലേക്കും പ്രതിഷേധം പടർന്നത്.
 

Latest News