ഷാർജ- ഷാർജയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപ്പിടിത്തം.വ്യാഴാഴ്ച രാത്രിയുണ്ടായ അഗ്നിബാധയിൽ ആളപായമില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. രാത്രി 11 മണിയോടെയാണ് തീ പടർന്നത്. അൽനഹ് ദയിലെ 11 നില കെട്ടിടത്തിലെ ഏറ്റവും മുകളിലെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. താമസക്കാരെ സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്ക് ഒഴിപ്പിച്ചിരുന്നു.






