ഇന്‍ഷുറന്‍സ് നോക്കരുത്, അടിയന്തര ഘട്ടത്തില്‍ ചികിത്സ നല്‍കണം

അബുദാബി- അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് കാത്തുനില്‍ക്കാതെ അടിയന്തര ചികിത്സ നല്‍കണമെന്ന് അബുദാബി മെഡിക്കല്‍ ഓഫിസ് നിര്‍ദേശം നല്‍കി. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ സമയത്തു ചികിത്സ നല്‍കാതിരുന്നതു മൂലമാണ് തന്റെ രണ്ടുവയസ്സുള്ള മകന്‍ മരിച്ചതെന്ന ജോര്‍ദാന്‍ സ്വദേശിയുടെ പരാതിയെത്തുടര്‍ന്നാണ് നിര്‍ദേശം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നു ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഒരു രോഗിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിനു മുമ്പ് അവിടുത്തെ അടിയന്തര ചികിത്സാവിഭാഗവും മറ്റുമായി ബന്ധപ്പെട്ട് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇങ്ങനെ രോഗിയെ മാറ്റാന്‍ ഉദ്ദേശിക്കുന്ന ആശുപത്രിയില്‍ കിടക്കകള്‍ ഒഴിവില്ലെന്ന് കണ്ടാല്‍ നേരിട്ട് ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ഓപ്പറേഷന്‍സ് കമാന്‍ഡ് സെന്ററുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.
 

Latest News