കുട്ടികള്‍ വീണു മരിക്കുന്ന സംഭവം: ഷാര്‍ജ പോലീസ് ബോധവത്കരണത്തിന്

ഷാര്‍ജ- മൂന്നു വര്‍ഷത്തിനിടെ 15 കുട്ടികള്‍ കെട്ടിടങ്ങളില്‍നിന്ന് വീണുമരിച്ച ഷാര്‍ജയില്‍ പോലീസ്  ബോധവല്‍ക്കരണം ആരംഭിച്ചു. ഷാര്‍ജ പ്രിവന്‍ഷന്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി (എസ്.പി.എസ്.എ), ചൈല്‍ഡ് സേഫ്റ്റി ഡിപാര്‍ട്‌മെന്റ് (സി.എസ്.ഡി), വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണിത്.
ബഹുനില മന്ദിരങ്ങളില്‍ പരിശോധന നടത്തി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും. ബാല്‍ക്കണിയുടെ ഭിത്തിക്ക് ചുരുങ്ങിയത് 120 സെന്റീമീറ്റര്‍ ഉയരമുണ്ടാകണം. ജനാലകള്‍ സുരക്ഷിതമാണോയെന്നും പരിശോധിക്കും. 
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവല്‍ക്കരണം നടത്താനാണു പദ്ധതിയെന്ന് എസ്.പി.എസ്.എ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പറഞ്ഞു. ചെറിയ അശ്രദ്ധയാണ് പലപ്പോഴും വലിയ അപകടങ്ങള്‍ക്കു കാരണമാകുന്നത്. വലിയ ചെലവില്ലാതെ തന്നെ താമസയിടങ്ങളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


 

Latest News