നിര്‍ഭയാ പ്രതികളെ തനിക്ക് തൂക്കിക്കൊല്ലണം;  രക്തംകൊണ്ട് കത്തെഴുതി വര്‍ത്തിക

ന്യൂദല്‍ഹി- നിര്‍ഭയാ കേസ് പ്രതികളെ എനിക്കു തൂക്കിക്കൊല്ലണമെന്നും ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം ഇതോടെ രാജ്യത്തിന് നല്‍കാന്‍ കഴിയുമെന്നും വര്‍ത്തിക പറഞ്ഞു.മാത്രമല്ല ഇക്കാര്യത്തില്‍ വനിതാ എം.പിമാരും നടിമാരും എന്നെ പിന്തുണയ്ക്കുമെന്നു ഞാന്‍ അഭ്യര്‍ഥിക്കുകയാണെന്നും ഇത് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരുന്നതിന് സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും വര്‍ത്തിക പറഞ്ഞു.
നിര്‍ഭയാ കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 18 ലേയ്ക്ക് മാറ്റിവെച്ചിരുന്നു. 
ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ്‌കുമാര്‍ അറോറയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. വധശിക്ഷക്കെതിരെ പ്രതി അക്ഷയ് കുമാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച ശേഷമാകും നിര്‍ഭയയുടെ മാതാപിതാക്കളുടെ ഹര്‍ജി കോടതി പരിഗണിക്കുന്നത്.
2012 ഡിസംബര്‍ 16 നാണ് രാജ്യത്തെ ഞെട്ടിപ്പിച്ച നിര്‍ഭയ കൂട്ടബലാത്സംഗം അരങ്ങേറിയത്. ഓടികൊണ്ടിരിക്കുന്ന ബസ്സില്‍വെച്ചാണ് ആറുപേര്‍ ചേര്‍ന്ന് ഇരുപത്തിമൂന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ശേഷം പെണ്‍കുട്ടിയെ പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തത്. 
തുടര്‍ന്ന് സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സ നടക്കുന്നതിനിടെ ഡിസംബര്‍ 29 ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ കേസിലെ ഒന്നാംപ്രതിയായ റാം സിംഗ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു.

Latest News