Sorry, you need to enable JavaScript to visit this website.

മാമാങ്കത്തിന്റെ തിയേറ്റര്‍ പതിപ്പ് ഓണ്‍ലൈനില്‍

കൊച്ചി- ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രമായ മാമാങ്കം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിലാണ് ചിത്രത്തിന്റെ തിയേറ്റര്‍പതിപ്പ്  ഇന്റര്‍നെറ്റിലെത്തിയത്.

തമിഴ് റോക്കേഴ്‌സാണ് ചിത്രം പുറത്ത് വിട്ടത്.  ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.

ഇന്ത്യക്കു പുറത്ത്‌നിന്ന് അപ് ലോഡ് ചെയ്തിരിക്കുന്ന തിയേറ്റര്‍ ദൃശ്യം വിദേശ രാജ്യത്ത് നിന്നുള്ളതാണ്.  

കേരള പോലീസിന്റെ സൈബര്‍ഡോം അന്വേഷണം തുടങ്ങി. ചിത്രം നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആംഭിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനംചെയ്ത മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മിച്ചത്. സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും കുടിപ്പകയുടെ ചരിത്രത്തിലൂന്നിയുള്ളതാണ് മാമാങ്കം. പ്രേക്ഷകരില്‍നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.

 

Latest News