പേനയെ ചൊല്ലി തര്‍ക്കം; പത്തു വയസ്സുകാരി സഹപാഠിയെ മര്‍ദിച്ചു കൊന്നു

ജയ്പൂര്‍- രാജസ്ഥാനിലെ ജയ്പൂരില്‍ പേന തട്ടിപ്പറിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പത്തുവയസ്സുകാരി സഹപാഠിയെ ഇരുമ്പു വടികൊണ്ട് തലയ്ക്ക് അടിച്ചും കുത്തിയും കൊലപ്പെടുത്തി. കൃത്യം ചെയ്ത കുട്ടിയെ അധികാരികള്‍ പിടികൂടി. പ്രതിയായ കുട്ടി ബുധനാഴ്ച തന്റെ സഹപാഠിയായ 12 വയസ്സുകാരിയുടെ പേന തട്ടിയെടുത്തിരുന്നു. സ്‌കൂള്‍ വിട്ട ശേഷം ഈ കുട്ടി പ്രതിയായ കുട്ടിയുടെ വീട്ടിലെത്തി പേന തിരികെ ആവശ്യപ്പെട്ടത് തര്‍ക്കത്തിനിടയാക്കി. ഇതിനിടെയാണ് അടിപിടിയുണ്ടായതും കൊല നടന്നതും. ഈ സമയം രക്ഷിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. മര്‍ദനമേറ്റ കുട്ടിയുടെ തലയിലും വയറിലും വാരിയെല്ലിലും ഗുരുതര പരിക്കേറ്റിരുന്നു. ഇതാണ് മരണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.

മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോല്‍ പ്രതിയായ കുട്ടി സംഭവം അമ്മയോട് വിവരിച്ചു. ഇതറിഞ്ഞ അമ്മ തെളിവു നശിപ്പിക്കാനായി മരിച്ച കുട്ടിയുടെ മൃതദേഹം ഭാരമേറിയ കല്ലില്‍ക്കെട്ടി കുളത്തില്‍ മുക്കിത്താഴ്ത്തി. ഇക്കാര്യം പിന്നീടാണ് കുട്ടിയുടെ അമ്മ അച്ഛനെ അറിയിച്ചത്. ഇതിനു ശേഷം മൃതദേഹം കുളത്തില്‍നിന്നെടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ഈ സമയം മകളെ കാണാനില്ലെന്നു പരാതിപ്പെട്ട് മരിച്ച കുട്ടിയുടെ ര്ക്ഷിതാക്കള്‍ ബുധനാഴ്ച പരാതി നല്‍കിയിരുന്നു. മൃതദേഹം വ്യാഴാഴ്ച കണ്ടെടുക്കുകയും ചെയ്തു. 


 

Latest News