Sorry, you need to enable JavaScript to visit this website.

മരുഭൂവിന്‍ മലരുകള്‍ ഇവര്‍, വിളവെടുക്കുന്നത് 5000 കിലോ പച്ചക്കറി

ദുബായ്- കേരള സ്‌കൂളുകളിലെ കൃഷിപാഠം മരുഭൂമിയിലേക്ക് പറിച്ചു നട്ട് നൂറമേനി വിളയിക്കുകയാണ് പ്രവാസി വിദ്യാര്‍ഥികള്‍. ജെംസ് അവര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളാണ് മരുഭൂമിയിലെ ഇത്തിരി മണ്ണില്‍ നൂറുമേനി വിളയിച്ചത്. 5,000 കിലോ ജൈവ പച്ചക്കറി വിളവെടുക്കാനുള്ള ഒരുക്കത്തിലാണു കെജി മുതല്‍ പ്ലസ്ടു വരെയുള്ള 'കര്‍ഷകര്‍'. കഴിഞ്ഞവര്‍ഷം 4,200 കിലോ പച്ചക്കറി കിട്ടി. സ്‌കൂളിലെ പരിസ്ഥിതി ക്ലബിലെ നൂറോളം വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തിലാണു കൃഷി. രാവിലെ ക്ലാസ് തുടങ്ങും മുന്‍പേ വെള്ളമൊഴിക്കാനും കളപറിക്കാനും മറ്റുമായി ഇവരെത്തുന്നു. ഓരോ പച്ചക്കറിയും കൃഷി ചെയ്യേണ്ട വിധം ഇവര്‍ പഠിച്ചുകഴിഞ്ഞു. എല്‍.കെ.ജി മുതല്‍ പ്ലസ്ടു വരെ 3,600 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. യു.എ.ഇ കാലാവസ്ഥാ - പരിസ്ഥിതി മന്ത്രാലയത്തിന്റെയടക്കം വിവിധ പുരസ്‌കാരങ്ങളും ഈ വിദ്യാലയത്തെ തേടിയെത്തി.


 

Tags

Latest News