Sorry, you need to enable JavaScript to visit this website.

പത്തു മാസത്തിനിടെ 13 ലക്ഷം സൗദികൾ ദുബായ് സന്ദർശിച്ചു

റിയാദ് - ഈ വർഷം ആദ്യത്തെ പത്തു മാസത്തിനിടെ 13.4 ലക്ഷം സൗദികൾ ദുബായ് സന്ദർശിച്ചതായി കണക്ക്. ദുബായിലെ ഹോട്ടലുകളിൽ ഒന്നോ അതിലധികമോ ദിവസം തങ്ങാത്ത, യു.എ.ഇയിലെ മറ്റു എമിറേറ്റുകൾ സന്ദർശിച്ച സൗദികളുടെ കണക്ക് കൂട്ടാതെയാണിത്. സൗദിയിൽ കഴിയുന്ന, ദുബായ് സന്ദർശിച്ച വിദേശികളുടെ എണ്ണവും ഉൾപ്പെടുത്താതെയാണിത്. സൗദിയിൽ കഴിയുന്ന വിദേശികൾക്ക് ലഘുവായ നടപടികളിലൂടെ ദുബായ് സന്ദർശിക്കുന്നതിന് ഇ-വിസകൾ ലഭിക്കും. 


ഗൾഫ് രാജ്യങ്ങളിൽനിന്ന് ദുബായ് സന്ദർശിച്ചവരിൽ 40.4 ശതമാനവും സൗദികളാണ്. പത്തു മാസത്തിനിടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആകെ 33.2 ലക്ഷം പേരാണ് ദുബായ് സന്ദർശിച്ചത്. ജനുവരി ഒന്നു മുതൽ ഒക്‌ടോബർ 31 വരെയുള്ള കാലത്ത് ദുബായ് സന്ദർശിച്ച സൗദികളുടെ എണ്ണത്തിൽ മൂന്നു ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ 13 ലക്ഷം സൗദികളാണ് ദുബായ് സന്ദർശിച്ചതെന്ന് ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാർക്കറ്റിംഗ് അറിയിച്ചു. 


അടുത്ത വർഷത്തോടെ പ്രതിവർഷം ദുബായ് സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം രണ്ടു കോടിയായി ഉയർത്തുന്നതിനും പുതുതായി 36,000 ഹോട്ടൽ മുറികൾ കൂടി ലഭ്യമാക്കുന്നതിനുമുള്ള ദുബായ് ടൂറിസം വിഷൻ സാക്ഷാൽക്കരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ലക്ഷ്യമിടുന്നു. പുതുതായി 36,000 ഹോട്ടൽ മുറികൾ കൂടി ലഭ്യമാക്കുന്നതിലൂടെ ദുബായിലെ ഹോട്ടൽ റൂമുകളുടെ എണ്ണം 1,40,000 ആയി ഉയരും. മൂലധനങ്ങളും നിക്ഷേപങ്ങളും ആകർഷിക്കുന്നതിന് സഹായകമായ നിലക്ക് നിക്ഷേപകർക്ക് ദുബായ് ഇളവുകളും നൽകുന്നു.
 

Latest News