Sorry, you need to enable JavaScript to visit this website.

സിനിമ ലൊക്കേഷനുകളില്‍ എക്‌സൈസിന്റെ  ലഹരിമരുന്ന് പരിശോധന

കോട്ടയം-നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരം സിനിമ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന തുടങ്ങി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചില സിനിമ ലൊക്കേഷനുകളില്‍ എക്‌സൈസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അറിയിച്ചു.
നേരത്തെ മലയാള സിനിമാരംഗത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അരോപിച്ചിരുന്നു. യുവതലമുറയിലെ ഒരു വിഭാഗം നടന്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്നും ലൊക്കേഷനുകളില്‍ പൊലീസ് പരിശോധന നടത്തണമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞിരുന്നു.
പാവങ്ങളെ മാത്രമാണ് കഞ്ചാവുമായി പിടികൂടി എന്നതടക്കം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍, സെലിബ്രിറ്റികളായതിലാണ് യുവനടന്‍മാരില്‍ പലരും രക്ഷപ്പെട്ടു പോകുന്നത്. കഞ്ചാവ് എന്നതൊക്കെ പഴയ കാര്യങ്ങളാണ്, ഇപ്പോള്‍ എല്‍എസ്ഡി പോലുള്ള മാരക മയക്കുമരുന്നാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു.

Latest News