മന്ത്രവാദിനിയെന്ന് ആരോപിച്ച് ദളിത് വൃദ്ധയെ അടിച്ചുകൊന്നു

ആഗ്ര- സ്ത്രീകളുടെ മുടി മുറിക്കുന്ന മന്ത്രവാദിനിയെന്ന് ആരോപിച്ച് ദളിത് വയോധികയെ ആള്‍ക്കുട്ടം തല്ലിക്കൊന്നു. വീട്ടില്‍ കുക്കൂസില്ലാത്തതിനാല്‍ രാത്രി പാടത്ത് പോയ വൃദ്ധ വഴിതെറ്റി സമീപ ഗ്രാമത്തില്‍ എത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദൗകി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ബഗീല്‍സ് ഗ്രാമത്തിലാണ് സ്ത്രീകളുടെ മുടി മുറിക്കാനെത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടമാളുകള്‍ തടഞ്ഞുവെച്ചത്. പേരും വിവരങ്ങളും പറഞ്ഞിട്ടും അമ്മയെ അവര്‍ വിട്ടയക്കാന്‍ കൂട്ടാക്കിയില്ലെന്ന് സ്ത്രീയുടെ മകന്‍ മനോജ് കുമാര്‍ പോലീസിനോട് പറഞ്ഞു. വിവരമറിഞ്ഞ് സ്വന്തം ഗ്രാമത്തില്‍നിന്ന് ആളുകളെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
മനോവിഭ്രാന്തി കാണിച്ചതു നരച്ച മുടിയുമൊക്കെയാണ് ഗ്രാമവാസികള്‍ തെറ്റിദ്ധരിക്കാന്‍ കാരണമെന്ന് മുതിര്‍ന്ന പോലീസ്  ഉദ്യോഗസ്ഥന്‍ പറഞ്ഞു. എഫ്.ഐ.ആറില്‍ പ്രതികളായി ഉള്‍പ്പെടുത്തിയ രണ്ടു പേര്‍ ഒളിവിലാണ്. ആഗ്ര, മഥുര, ഭരത്പൂര്‍, പല്‍വാല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മുടി മുറിച്ചുവെന്ന് ധാരാളം സ്ത്രീകള്‍ പരാതിപ്പെട്ടിരുന്നു.

Latest News