മക്കയിൽ നിയമ ലംഘകർ പിടിയിൽ

മക്കക്കു സമീപം അൽസൈമയിലെ ഗ്രാമങ്ങളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡിൽ പിടിയിലായ നിയമ ലംഘകർ

മക്ക - നഗരത്തിനു സമീപം അൽസൈമയിലെ ഗ്രാമങ്ങളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡിൽ സ്ത്രീകളും കുട്ടികളും വഴിവാണിഭക്കാരും അടക്കമുള്ള നിയമ ലംഘകർ പിടിയിലായി. ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലും വിജനമായ സ്ഥലങ്ങളിലും ദുർഘടമായ മലമ്പ്രദേശങ്ങളിലും കുടിലുകൾ കെട്ടി താമസിച്ചിരുന്നവരാണ് പിടിയിലായത്. ബുധനാഴ്ച അർധരാത്രി ആരംഭിച്ച റെയ്ഡ് ഇന്നലെ പുലർച്ചെ വരെ നീണ്ടു. 
നിയമ ലംഘകർ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളെ കുറിച്ച് പ്രദേശവാസികൾ പോലീസിനെ മുൻകൂട്ടി അറിയിക്കുകയായിരുന്നു. ആകെ 65 നിയമ ലംഘകരാണ് റെയ്ഡിനിടെ പിടിയിലായത്. അൽനസീം പോലീസ് സ്റ്റേഷൻ ആസ്ഥാനത്തെത്തിച്ച നിയമ ലംഘകരെ നാടുകടത്തൽ നടപടികൾ സ്വീകരിക്കുന്നതിന് പിന്നീട് ശുമൈസി ഡീപോർട്ടേഷൻ സെന്ററിലേക്ക് അയച്ചു. 

Latest News