ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിന തടവ്

കൊച്ചി- ഒമ്പത് വയസ്സുകാരിയെ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്.
പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത് വണ്ടിപ്പെരിയാര്‍ മഞ്ചുമല കൈപ്പിള്ളില്‍ മനോജി (26) നെയാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി 2 ലക്ഷം രൂപ പിഴയും അടയ്ക്കണം.
ബലാല്‍സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും 10 വര്‍ഷം വീതം തടവാണ് കോടതി വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ ഓരോ വര്‍ഷം അധിക തടവുകൂടി അനുഭവിക്കണം.
പിഴത്തുക അഭയ കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് നല്‍കണം. 2014 മെയ് മാസത്തിലായിരുന്നു സംഭവം. വേനലവധിക്ക് വീട്ടിലെത്തിയ കുട്ടിയെ മനോജ് പീഡിപ്പിക്കുകയായിരുന്നു.

 

 

Latest News