Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ വി.പി.എൻ ഡൗൺലോഡ് ഗണ്യമായി വർധിച്ചു

സൈബർ സുരക്ഷാ മതിലുകൾ ഭേദിക്കുന്നതിന് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വി.പി.എൻ) ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ 
405 ശതമാനം വർധന. നിരോധിക്കപ്പെട്ട അശ്ലീല വെബ് സൈറ്റുകളിൽ കയറാനാണ് ഇന്ത്യക്കാർ കൂടുതലായും വി.പി.എൻ ഉപയോഗിക്കുന്നതെന്ന് സർവേകളിൽ പറയുന്നു. 5.7 കോടിയാണ് ഡൗൺലോഡ് ചെയ്ത വി.പി.എൻ സേവനം.  
ഒരു വർഷം മുമ്പാണ് രാജ്യത്തെ നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകൾ നിരോധിച്ചത്. 12 മാസത്തിനിടെ അശ്ലീല വെബ്‌സൈറ്റുകൾ കാണാൻ പിൻവാതിൽ വഴി എത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  
ഉപയോക്താക്കളെ അവരുടെ ലൊക്കേഷൻ മറച്ചുവെക്കാനും ഇന്റർനെറ്റ് കൂടുതൽ സുരക്ഷിതമായി ബ്രൗസ് ചെയ്യാനും അനുവദിക്കുന്നതാണ് വി.പി.എൻ.
2018 ഒക്ടോബർ മുതൽ ഡിസംബർ വരെ ഇന്ത്യയിൽ പ്രതിമാസ മൊബൈൽ വി.പി.എൻ ഡൗൺലോഡുകൾ ശരാശരി 66 ശതമാനം വർധിച്ചതായി ടോപ്പ് 10 വി.പി.എൻ സൈറ്റ് വ്യക്തമാക്കുന്നു. അശ്ലീല സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ഉടൻ  ഇന്ത്യയിൽ വി.പി.എന്നിനായുള്ള ഗൂഗിൾ സെർച്ച് ഉയർന്നിരുന്നു. 
ഇന്ത്യയിലെ ബഹുഭൂരിഭാഗം ഉപയോക്താക്കളും സൗജന്യ വി.പി.എൻ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. സ്വകാര്യ ഡാറ്റകൾ വിൽപന നടത്തി ഇത്തരം വി.പി.എൻ സേവനങ്ങൾ വരുമാനമുണ്ടാക്കുന്നുണ്ടെന്ന കാര്യം ഉപയോക്താക്കൾ കണക്കിലെടുക്കുന്നില്ല. പെയ്ഡ് വി.പി.എൻ സേവനങ്ങളുടെ ഉപയോഗം ഇന്ത്യയിൽ വളരെ  പരിമിതമാണ്.

Latest News