സൗദിയില്‍ തിരുവനന്തപുരം സ്വദേശി വാഹനമിടിച്ച് മരിച്ചു

ദമാം- തിരുവനന്തപുരം പൂവാർ നന്ദനത്തിൽ കൃഷ്ണകുമാർ അപ്പുക്കുട്ടൻ നായർ (49) അബ്‌ഖൈഖിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. അബ്‌ഖൈഖ് ആസ്ഥാനമായുള്ള മന അൽ കംസൻ കമ്പനിയുടെ സൈറ്റ് എൻജിനീയർ ആയി ജോലി ചെയ്തിരുന്ന കൃഷ്ണകുമാർ വാഹനം റോഡരികിൽ പാർക്ക് ചെയ്ത് റോഡ് മുറിച്ചു കടക്കവേ എതിരെ വന്ന പിക്കപ്പ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഭാര്യ: സജിത. മക്കൾ: നന്ദന, ദേവ്, ദ്രുവ്. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം അറിയിച്ചു.
 

Latest News