ജര്‍മനിയിലെ ഹോസ്റ്റലില്‍ മലയാളി  വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ആലപ്പുഴ- മലയാളി വിദ്യാര്‍ഥിനി  ജര്‍മനിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍.  മാവേലിക്കര പുന്നമ്മൂട് അനിലഭവന്‍ കാഞ്ഞൂര്‍ കിഴക്കതില്‍ അച്ചന്‍കുഞ്ഞിന്റെ ഏക മകള്‍ അനില അച്ചന്‍കുഞ്ഞിനെ (27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 7ന് രാത്രിയിലാണ് അവസാനമായി അനില വീട്ടിലേക്കു വിളിച്ചത്. 8നു രാത്രി അച്ചന്‍കുഞ്ഞ് ഒട്ടേറെത്തവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തിങ്കള്‍ വൈകിട്ട് ജര്‍മനിയിലെ സമീപവാസിയായ ഒരാളാണു ഫോണില്‍ മരണവിവരം അറിയിച്ചത്.
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലെ എംഎസ് വിദ്യാര്‍ഥിനിയാണ്. കുസാറ്റില്‍ ജോലി ചെയ്യവേ 2017ല്‍ ആണ് ഉപരിപഠനത്തിനായി ജര്‍മനിയില്‍ പോയത്. കഴിഞ്ഞ വര്‍ഷം അവധിക്കു വന്നിരുന്നു. 

Latest News